തിരുവനന്തപുരം: പുതിയ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്ന സൂചനകൾ തള്ളി മുഖ്യമന്ത്രി. മന്ത്രിമാരുടെ വകുപ്പ് വിഭജന പട്ടിക മുഖ്യമന്ത്രി ഗവർണർക്ക് കൈമാറി. സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന ദിവസം രാത്രി തന്നെ വകുപ്പ് വിഭജന ചര്‍ച്ചകൾ പൂർത്തിയായിരുന്നുവെന്നും, ഗവർണര്‍ സ്ഥലത്തില്ലാതിരുന്നതിനാലാണ് പട്ടിക സമർപ്പിക്കാൻ വൈകിയതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
മന്ത്രിമാരും വകുപ്പുകളും:
കെ. മുരളീധരൻ: ആരോഗ്യം, ദേവസ്വം
അനിൽ കുമാർ: റവന്യൂ
കെ.എം ഷാജി: തദ്ദേശഭരണം
പി.കെ ബഷീർ: പൊതുമരാമത്ത്
വി.ഇ അബ്ദുൾ ഗഫൂർ: ഫിഷറീസ്
സണ്ണി ജോസഫ്: വൈദ്യുതി
ബിന്ദു കൃഷ്ണ: തൊഴിൽ
പി.സി വിഷ്ണുനാഥ്: ടൂറിസം, സാംസ്കാരികം, സിനിമ
എം ലിജു: സഹകരണം, എക്സൈസ്
എൻ ഷംസുദീൻ: പൊതു വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്
സി.പി ജോൺ: ഗതാഗതം
സിദ്ദിഖ്: കൃഷി
അനൂപ് ജേക്കബ്: സിവിൽ സപ്ലൈസ്
തുളസി: പിന്നാക്ക ക്ഷേമം
ഒ.ജെ ജനീഷ്: യുവജന ക്ഷേമം
മാത്യു കുഴൽനാടനെ ഒഴിവാക്കിയതിൽ പ്രതിഷേധം
അതേസമയം, കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിനെതിരെ യു.ഡി.എഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി. കോൺഗ്രസ് നേതാക്കൾ അവതരിപ്പിച്ച പ്രമേയത്തെ മുസ്ലിം ലീഗും കേരള കോൺഗ്രസും പിന്തുണച്ചു. മുൻ സർക്കാരിനെതിരെ നിയമസഭയിലും പുറത്തും നിരവധി വിഷയങ്ങൾ ശക്തമായി ഉയർത്തിക്കൊണ്ടുവന്ന മാത്യുവിനെ മന്ത്രിയാക്കാതിരുന്നത് അനീതിയാണെന്നാണ് പ്രമേയത്തിൽ വ്യക്തമാക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

