മാങ്ങാട്ടുപറമ്പ്: ലഹരിവിരുദ്ധ സന്ദേശവുമായി കണ്ണൂർ റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പൊലീസുകാരുടെ ലഡാക്ക് ബൈക്ക് യാത്രയ്ക്ക് തുടക്കമായി. റൂറൽ ജില്ലാ പോലീസ് ഉദ്യോഗസ്ഥരായ പി.എം. പ്രിയേഷ്, ടി.കെ. സുബിൻദാസ്, ട്രഷറി ജീവനക്കാരനായ എം.വി. പ്രദോഷ് എന്നിവരാണ് ഈ സാഹസിക യാത്രാ സംഘത്തിലുള്ളത്.
മാങ്ങാട്ടുപറമ്പിൽ നടന്ന ചടങ്ങിൽ വെച്ച് റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തെ 14 സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും യാത്ര ചെയ്ത് സംഘം ലഹരിവിരുദ്ധ സന്ദേശം കൈമാറും. ഒരു മാസം നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് ശേഷം സംഘം കണ്ണൂരിൽ തിരിച്ചെത്തും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

