കാഞ്ഞിരോട്: കണ്ണൂർ-മട്ടന്നൂർ റോഡിൽ കാഞ്ഞിരോട് രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരു വിദ്യാർത്ഥിനി ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 9.15 ഓടെ കാഞ്ഞിരോട് ബസ് സ്റ്റോപ്പിന് സമീപത്തെ വളവിലായിരുന്നു അപകടം നടന്നത്.
ഇരിട്ടി-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന രണ്ട് സ്വകാര്യ ബസുകൾ മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരിട്ടി പ്രഗതി കോളേജ് വിദ്യാർത്ഥിനിയും ഏച്ചൂർ സ്വദേശിനിയുമായ ശ്രുതിക്ക് (22) സാരമായി പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ചാല മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ പരിക്കേറ്റ നുച്യാട് സ്വദേശി നാരായണൻ (61), ചരലിൽ സ്വദേശി ഷാജി (55), കൂടാളി സ്വദേശി മാനസ (28) എന്നിവരെ കണ്ണൂർ എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകട വിവരമറിഞ്ഞ് ചക്കരക്കൽ പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

