കണ്ണൂർ : മേലെചൊവ്വ കവലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ട്രാഫിക് സിഗ്നൽ സ്ഥാപിക്കണമെന്ന് ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ടി.കെ. രമേശ് കുമാർ, സെക്രട്ടറി സി. അനിൽകുമാർ എന്നിവർ ആവശ്യപ്പെട്ടു.
വാഹനങ്ങളെ നിയന്ത്രിക്കാൻ സംവിധാനം ഇല്ലാത്തതിനാൽ പല ദിശകളിൽ നിന്നും വരുന്ന വാഹനങ്ങൾ കവലയിൽ അഴിയാക്കുരുക്ക് സൃഷ്ടിക്കുന്നു. റോഡ് വീതി കൂട്ടാൻ വേണ്ടി സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ പ്രവൃത്തി നടക്കാത്തതിനാൽ ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പ്രശ്‌നം സങ്കീർണമാക്കുന്നു.
അധികൃതർ ഇക്കാര്യം പരിശോധിച്ച് ട്രാഫിക് ഐലൻഡ് നിർമിക്കുകയും ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കുകയും വേണം. ഇതിലൂടെ പ്രദേശത്തുള്ളവരുടെയും യാത്രക്കാരുടെയും പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്നും ഇവർ പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

