മയ്യില്‍: ഇടുങ്ങിയ പഴയ ഓടിട്ട വാടക കെട്ടിടത്തില്‍ മഴക്കാലത്ത് ചോര്‍ച്ചയും വേനല്‍ക്കാലത്ത് അസഹനീയ ചൂടുമുള്ള മയ്യില്‍ പോലീസ് സ്‌റ്റേഷനില്‍ മൂര്‍ഖന്‍ പാമ്പും പഴുതാരകളും. ഞായറാഴ്ച രാവിലെ പത്തോടെയാണ് സ്‌റ്റേഷന്‍ വരാന്തയില്‍ പാമ്പിഴഞ്ഞു നീങ്ങുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് പാമ്പു പിടിത്തക്കാരുടെ സ്ഹായത്തോടെ പാമ്പിനെ വനത്തിലേക്ക് വിട്ടു. 12 വര്‍ഷത്തിലധികമായി വാടക കെട്ടിടത്തില്‍ വിവിധ പരാധീനതകള്‍ക്കൊടിവാലമ് മയ്യില്‍ സ്റ്റേഷനില്‍ മൂര്‍ഖനുമെത്തിയത്. മിക്ക ദിവസങ്ങളിലും പഴുതാര ശല്യവും ഇവിടെ രൂക്ഷമാണെന്നാണ് ജീവനക്കാര്‍ പറയുന്നത്.
കെട്ടിടം പണി എങ്ങുമെത്തിയില്ല.
മയ്യില്‍ പോലീസ് സറ്റേഷന് സ്വന്തമായി കെട്ടിടം പണിയാനായി പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗത്തില്‍ നിന്ന് അന്‍പത് സെന്റ് ഭൂമി റവന്യൂ വകുപ്പിന് ലഭിച്ചതാണ്. മയ്യില്‍ -കാഞ്ഞിരോട് പ്രധാന റോഡില്‍ നിരത്തുപാലം ഇറക്കത്തിലാണിത്. കെട്ടിടം പണിയുന്നതിനായി പോലീസ് മേധാവി, റവന്യൂ അധികൃതര്‍ തുടങ്ങിയവരുടെ സംഘം കഴിഞ്ഞ ദിവസവും പരിശോധനകള്‍ നടത്തിയിരുന്നു. കെട്ടിടം പണിയുന്നതിനായി ബജറ്റില്‍ തുക വകയിരുത്തിയെങ്കിലും കൂടുതല്‍ നടപടികളുണ്ടാകാത്തതില്‍ നാട്ടുകാരും ജീവനക്കാരും പ്രതിഷേധത്തിലാണ്. സ്ഥല പരിമിതി മൂലം വിവിധ കേസുകള്‍ പിടികൂടുന്ന വാഹനങ്ങള്‍ മയ്യില്‍ – പുതിയ തെരു പ്രധാന റോഡില്‍ നിര്‍ത്തിയിടുന്നതിലും പരാതികളുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

