ഭാര്യയെ അടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും അറുപതിനായിരം രൂപ പിഴയും

Kannadiparamba online news

ചെറുകുന്നിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് കടലൂർ സ്വദേശിനി മഞ്ജുമായയെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് കടലൂർ സ്വദേശി മണികണ്ഠൻ സുബ്രമ്യണ്യനെ തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ്
കോടതിശിക്ഷിച്ചത്.

ചെറുകുന്ന് കെ.വി.ആർ. ഓഡിറേറാറിയത്തിനടുത്ത് വാടക കെട്ടിടത്തിൽ താമസിക്കുകയായിരുന്ന തമിഴ്നാട് കടലൂർ സ്വദേശിനി മജ്ഞുമായയെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് കടലൂർ സ്വദേശി മണികണ്ഠൻ സുബ്രമ്യണ്യനെ ജീവപര്യന്തം തടവിനും അറുപതിനായിരം രൂപ പിഴയും ഒടുക്കാൻ വിധിച്ചത്. തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസാണ് ശിക്ഷ വിധിച്ചത്. പ്രതി പിഴഒടുക്കിയില്ലെങ്കിൽ ഒരു വർഷവും രണ്ട് മാസവും അധിക ശിക്ഷ അനുഭവിക്കണം.

2017 മാർച്ച് 16 ന് അർദ്ധരാത്രിയോടെയായിരുന്നു സംഭവം. മറെറാരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ. ഇ. ജയറാംദാസ് ഹാജരായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!