കണ്ണൂർ റൂറൽ പോലിസ് മേധാവി എം ഹേമലതക്ക് യാത്രയയപ്പ് നൽകി

Kannadiparamba online news

കണ്ണൂർ ജില്ലയിൽ ആദ്യത്തെ വനിത എസ് പി ആയി ചാർജ്ജ് വഹിച്ചിരുന്ന ജില്ലാ പോലീസ് മേധാവി (കണ്ണൂർ റൂറൽ) ഹേമലത ഐ പി എസിന് ജില്ലാ ഭരണകൂടം യാത്രയയപ്പ് നൽകി. സർക്കാരിലെ വിവിധ വകുപ്പുകളും പോലീസുമായി ജില്ലയിൽ വിവിധ രംഗങ്ങളിൽ വളരെ ഏകോപനത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞതിനു ജില്ലാ റൂറൽ എസ് പി എന്ന നിലയിലുള്ള ഹേമലത ഐപിഎസിന്റെ പ്രവർത്തനം ഏറെ സഹായിച്ചിട്ടുണ്ട്. തുടർന്നുള്ള ചുമതലകളിലും മികച്ച പ്രവർത്തനം നടത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഐ എ എസ് ഉപഹാരം നൽകി. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എസ് വൈശാഖ് ഐഎഫ്എസ്, എ ഡി എം കെ നവീൻ ബാബു, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ കെ പത്മനാഭൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ്, ജില്ലാ സാമൂഹിക നീതി ഓഫീസർ ബിജു തുടങ്ങിയ ജില്ലയിലെ വിവിധ വകുപ്പ് മേധാവികൾ ചടങ്ങിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!