കണ്ണൂര്‍: അരീക്കോട് 400 കെവി സബ്‌സ്‌റ്റേഷനിലെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ആഗസ്ത് 22ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്ന് വരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സബ്‌സ്‌റ്റേഷനുകളില്‍നിന്നുള്ള വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് കെഎസ്ഇബി കണ്ണൂര്‍ ട്രാന്‍സ്മിഷന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. പ്രവൃത്തി മൂലം അരീക്കോട്-കാഞ്ഞിരോട്, അരീക്കോട്-ഓര്‍ക്കാട്ടേരി എന്നീ 220 കെവി ലൈനുകള്‍ തടസ്സപ്പെടുന്നതിനാലാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക.
അഴീക്കോട് പഞ്ചായത്തില്‍ നാളെ കുടിവെള്ള വിതരണം മുടങ്ങും
അഴീക്കോട്: കുടിവെള്ള പദ്ധതിയുടെ പമ്പിങ്ങ് മെയിനില്‍ അടിയന്തിര അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ആഗസ്റ്റ് 22, 23 തീയതികളില്‍ അഴീക്കോട് പഞ്ചായത്ത് പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങുമെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

