മയ്യിൽ: വിവാഹ വാഗ്ദാനം നൽകിപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. മയ്യിൽ കൊളച്ചേരി സ്വദേശി അജേഷിനെ (33)യാണ് ഇൻസ്പെക്ടർ പി.സി.സഞ്ജയ്കുമാർ അറസ്റ്റു ചെയ്തത്.വിവാഹ വാഗ്ദാനം നൽകി സ്റ്റേഷൻ പരിധിയിലെ 17 കാരിയെയാണ് കഴിഞ്ഞ
വർഷം ആഗസ്ത് മുതൽ പ്രതിയുടെ വീട്ടിൽ വെച്ച്
പീഡിപ്പിച്ചത്.ഗർഭിണിയായതിനെ തുടർന്ന് പെൺകുട്ടി ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

