ക്ഷേത്രകഴകപുര കുത്തിതുറന്ന് കവർച്ച; പ്രതി പിടിയിൽ

Kannadiparamba online news

വളപട്ടണം: ക്ഷേത്ര കഴകപുര കുത്തിതുറന്ന് 35 ഓളം വിളക്കുകളും ചെമ്പു പാത്രവും കടത്തികൊണ്ടു പോയ മോഷ്ടാവ് പിടിയിൽ. തമിഴ്നാട് തിരുനൽവേലി ശങ്കരം കോവിൽ പനോടിനടത്തെരു സ്വദേശിയും കാട്ടാമ്പള്ളിയിലെ വാടക ക്വാട്ടേർസിൽ താമസക്കാരനുമായ കെ.മുരുകനെ (46)യാണ് വളപട്ടണം എസ്.ഐ. ടി.എം. വിപിനും സംഘവും പിടികൂടിയത്.കഴിഞ്ഞ ദിവസം
ചിറക്കൽ ആർപ്പംതോട് പുറമേരിവളപ്പിൽ ഭഗവതി ക്ഷേത്ര കഴകപുരയായ വീട് കുത്തി തുറന്നാണ് പ്രതി മോഷണം നടത്തിയത് . പുതിയ തെരുവിലെ പി.കെ.വേണുഗോപാലിൻ്റെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് മോഷ്ടാവ് പിടിയിലായത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!