സംസ്ഥാന കായകൽപ്പ് അവാർഡ്: കണ്ണൂർ ജില്ലക്ക് മികച്ച നേട്ടം

Kannadiparamba online news

2023-24 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡിൽ അഭിമാന നേട്ടം കരസ്ഥമാക്കി കണ്ണൂർ ജില്ല. ജില്ലയിലെ എട്ട് സർക്കാർ ആശുപത്രികളാണ് പുരസ്‌കാരം നേടിയത്. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സർക്കാർ ആവിഷ്‌കരിച്ചതാണ് ഈ പുരസ്‌കാരം. ജില്ലാതലത്തിൽ 70% ത്തിൽ കൂടുതൽ മാർക്ക് നേടിയ 13 ആശുപത്രികളുടെ വിഭാഗത്തിൽ 74.09% ശതമാനം മാർക്ക് നേടിയ കണ്ണൂർ മാങ്ങാട്ട്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തെരെഞ്ഞെടുക്കപ്പെട്ടു. മൂന്ന് ലക്ഷം രൂപയാണ് അവാർഡ്  തുക. അതോടൊപ്പം ഉപജില്ലാതലത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 10 ആശുപത്രികളിൽ കണ്ണൂരിൽ നിന്ന് പഴയങ്ങാടി താലൂക്ക് ആശുപത്രി 76.59 % മാർക്കോടെ തെരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം രൂപയാണ് അവാർഡ് തുക.

നഗര പ്രാഥമികാരോഗ്യ ക്രേന്ദങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പൊറോറ (89.82%)യ്ക്ക്് 50,000 രൂപ വീതം അവാർഡ് തുക ലഭിക്കുന്നതാണ്.

പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തിൽ ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക്് ലഭിച്ച എഫ് എച്ച് സി കതിരൂർ (97.5%) രണ്ട് ലക്ഷം രൂപയും ജില്ലയിൽ നിന്ന് 70 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച എഫ് എച്ച് സി പറശ്ശിനി്ക്കടവ് (97.1%), എഫ് എച്ച് സി വളപട്ടണം (96.2%) എന്നീ സ്ഥാപനങ്ങൾക്ക് 50,000 രൂപ വീതവും ലഭിക്കുന്നതാണ്.

ജില്ലാതലത്തിൽ 70 ശതമാനത്തിലധികം മാർക്ക് നേടിയ എച്ച് ഡബ്ല്യുസി മുള്ളൂൽ 72.5% (അവാർഡ് തുക ഒരു ലക്ഷം) , എച്ച് ഡബ്ല്യുസി വേങ്ങാട് 71.2% (അവാർഡ് തുക 50,000 രൂപ) എന്നീ ജനകീയ ആരോഗ്യ കേന്ദ്രങ്ങളും അവാർഡിനർഹരായി.

ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ (സി.എച്ച്.സി), പ്രാഥമികാരോഗ്യ ക്രേന്ദങ്ങൾ (പി.എച്ച്.സി.), നഗര പ്രാഥമികാരോഗ്യ ക്രേന്ദങ്ങൾ (യു.പി.എച്ച്.എസി), ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ (എച്ച്. ഡബ്ല്യൂ.സി.സബ്-സെന്റർ) എന്നിവയിൽ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് കായകൽപ്പ് അവാർഡ് നൽകുന്നത്. ആശുപത്രികളിൽ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാർഡ് നിർണയ കമ്മിറ്റിയാണ് ഏററവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!