കാട്ടാമ്പള്ളി- നാറാത്ത് പദ്ധതിക്കുണ്ടിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയുമായി നാറാത്ത് പഞ്ചായത്ത്

Kannadiparamba online news

kannadiparamba news online ✍️

നാറാത്ത്: കാട്ടാമ്പള്ളി- നാറാത്ത് പദ്ധതിക്കുണ്ടിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയുമായി നാറാത്ത് ഗ്രാമപ്പഞ്ചായത്ത്. മഴക്കാലത്ത് വെള്ളക്കെട്ട് കാരണം വീട്ടുകൾ വെള്ളത്തിലാവുന്നതും രോഗഭീതി ഉയർത്തുന്നതും ഒഴിവാക്കാനാണ് വിപുലമായ പദ്ധതി ആസൂത്രണം ചെയ്യുന്നത്. ആദ്യപടിയായി
റോഡിന് ഇരു ഭാഗത്തുമുള്ള
പദ്ധതിക്കുണ്ടിലെ റോഡിന് കുറുകെ മണ്ണിട്ട ഭാഗങ്ങൾ
ജെ.സി.ബി ഉപയോഗിച്ച് മുറിച്ചു കളയും. ഇതിൻ്റെ പ്രവൃത്തികൾക്ക് ഇന്ന് തുടക്കം കുറിച്ചു. അഴീക്കോട് മണ്ഡലം എം എൽ എ. കെ. വി സുമേഷ്, പഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ, വൈസ് പ്രസിഡൻ്റ് കെ ശ്യാമള തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പ്രവൃത്തികൾ നടത്തിയത്. ഏതാനും വീടുകൾ മാസങ്ങളായി
വെള്ളക്കെട്ടിലാണ്. വെള്ളക്കെട്ട് കാരണം നിരവധി വീടുകൾ എല്ലാ
വർഷങ്ങളിലും ദുരിതത്തിലാവുകയാണ്. ഇത് ഒഴിവാക്കാൻ ഇറിഗേഷൻ വകുപ്പുമായി യോജിച്ച് സമഗ്രപദ്ധതിക്ക് പഞ്ചായത്ത് രൂപം നൽകുന്നുണ്ട്. റീസർവേ പൂർത്തിയായാൽ പദ്ധതിക്കുണ്ടിനു കുറുകെയുള്ള എല്ലാ അനധികൃത നിർമാണ ങ്ങളും പൊളിച്ചു മാറ്റി വെള്ളം ഒഴുകിപ്പോവാൻ സൗകര്യമുണ്ടാക്കും. സ്വകാര്യ വ്യക്തികളെയെല്ലാം ഇക്കാര്യം ബോധ്യപ്പെടുത്തി പൊതുജന പങ്കാളിത്തത്തോടെയാവും പദ്ധതി നടപ്പാക്കുക.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!