അഖിലേന്ത്യാ കിസാൻസഭ കണ്ണൂർ ജില്ലാ സമ്മേളനം മയ്യിൽ വെച്ച് നടക്കും; സ്വാഗത സംഘം രൂപീകരിച്ചു.

Kannadiparamba online news

മയ്യിൽ:
അഖിലേന്ത്യാ കിസാൻസഭകണ്ണൂർ ജില്ലാ സമ്മേളനം സപ്തം 28, 29 തീയ്യതികളിൽ മയ്യിൽ വെച്ച് നടക്കും.
സമ്മേളനവിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. യോഗം കിസാൻ സഭ സംസ്ഥാന സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം പി.കെ. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡണ്ട് കെ.വി. ഗോപിനാഥ് സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി സി.പി. ഷൈജൻ, പ്രസിഡണ്ട് കെ.പി. കുഞ്ഞികൃഷ്ണൻ,കണ്ണാടിയൻ ഭാസ്കരൻ, ടി.കെ. വത്സലൻ, കട്ടേരി രമേശൻ, സി.ദിനേശൻ’മഗേഷ് എടക്കാട്, ഉത്തമൻ വേലിക്കാത്ത് എന്നിവർ പ്രസംഗിച്ചു.
അഡ്വ. പി. അജയകുമാർ ‘ പി.കെ. മധുസൂദനൻ രക്ഷാധികാരികൾ, കെ.വി. ഗോപിനാഥ് ചെയർമാൻ, ഉത്തമൻ വേലിക്കാത്ത് ജനറൽ കൺവീനർ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!