മയ്യിലിൽ വ്യാപാരി ദിനം ആചരിച്ചു

Kannadiparamba online news

മയ്യിൽ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ വ്യാപാരി ദിനം സമുചിതമായി ആചരിച്ചു.
യൂണിറ്റ് പ്രസിഡന്റ് കെ പി അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മുതിർന്ന അംഗം യു.കെ നാരായണൻ പതാക ഉയർത്തി
വയനാട് മഹാ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പതിവ് വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ലളിതമായ ചടങ്ങുകളോടെയാണ് പരിപാടി സംഘടിപ്പിച്ചത്
സന്നദ്ധ, സേവന പ്രവർത്തനങ്ങളുടെ ഭാഗമായി യൂണിറ്റ് ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്തിന്റെ നേതൃത്വത്തിൽ യൂണിറ്റ് അംഗങ്ങൾ സൗജന്യ രക്തദാനം ചെയ്തു
കെ പി അബ്ദുൾ ഗഫൂർ,രാജീവ് മാണിക്കോത്ത്,യു പി മജീദ്, എം നാരായണൻ, നാരായണൻ വയലപ്ര എന്നിവർ സംസാരിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!