മദ്യവുമായി രണ്ടു പേർ പിടിയിൽ

Kannadiparamba online news

തളിപ്പറമ്പ: വിദേശമദ്യവുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി.
സൂട്ടറിൽ കടത്തുകയായിരുന്ന 16 കുപ്പി മദ്യവുമായി കാഞ്ഞിരങ്ങാട് കുമ്മായ ചൂള സ്വദേശി റോബി(48), അഞ്ച് ലിറ്റർ മദ്യവുമായി പശ്ചിമ ബംഗാൾ പർഗാനസിരിഘട്ട് സ്വദേശി വിശ്വനാഥ് മുണ്ട (64) എന്നിവരെയാണ് റേഞ്ച് അസി.
എക്സൈസ് ഇൻസ്പെക്ടർമാരായ അഷ്‌റഫ്‌ മലപ്പട്ടം, കെ.രാജേഷ് ,രാജീവൻ പച്ചക്കൂട്ടത്തിൽ എന്നിവരുടെ
നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
തളിപ്പറമ്പിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് മദ്യവുമായി ഇരുവരും പിടിയിലായത്.റെയ്ഡിൽ
സിവിൽ എക്സൈസ് ഓഫീസർമാരായ വിജിത്ത്. ടി. വി,കലേഷ്. എം ,എക്സൈസ് ഡ്രൈവർ അനിൽ കുമാർ.സി. വി. എന്നിവരും ഉണ്ടായിരുന്നു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!