കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Kannadiparamba online news

പഴയങ്ങാടി. കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് പിടികൂടി. പയ്യന്നൂർകാനായി മുക്കൂട് സ്വദേശി തെക്കിൽ ബാബു (51) വിനെയാണ് പയ്യന്നൂർ ഡിവൈ.എസ്.പി.കെ.വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ പഴയങ്ങാടി എസ്.ഐ.പി.യദു കൃഷ്ണനും സംഘവും പിടികൂടിയത്.ഇക്കഴിഞ്ഞ ഏപ്രിൽ 15ന് രാത്രി പഴയങ്ങാടി ബസ് സ്റ്റാൻ്റിന് സമീപത്തെ മാടായി പള്ളിയിലെ അഞ്ച് ഭണ്ഡാരങ്ങൾ കുത്തിതുറന്ന കേസിലാണ് ഇയാളെ പോലീസ് പിടികൂടിയത്. ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെ വൈകുന്നേരത്തോടെ തലശേരിയിൽ വെച്ചാണ് മോഷ്ടാവ് പോലീസ് പിടിയിലായത്.കഴിഞ്ഞമെയ് മാസത്തിൽ ചന്തേര കാലിക്കടവ് കരക്കക്കാവ് ക്ഷേത്രത്തിലും ജൂൺ മൂന്നിന് ചന്തേരചെമ്പകത്തറ മുത്തപ്പൻ ക്ഷേത്രത്തിലും കവർച്ച നടത്തിയ ഇയാളുടെ ദൃശ്യം നിരീക്ഷണ ക്യാമറയിൽ നിന്നും ചന്തേരപോലീസിന് ലഭിച്ചിരുന്നു. പയ്യന്നൂർ മേഖലയിൽ ദിവസങ്ങൾക്ക് മുമ്പ്’ കൊഴുമ്മൽവരീക്കര ക്ഷേത്രത്തിലും രാമന്തളി താവൂരിയാട്ട്, മുച്ചിലോട്ട് ക്ഷേത്രം, എടാട്ട് പെരുമ്പുഴയച്ഛൻ ക്ഷേത്രത്തിലും ഭണ്ഡാരങ്ങൾ കുത്തിതുറന്ന് പണം കവർന്ന സംഭവത്തിലും ഇയാൾ സംശയത്തിൻ്റെ നിഴലിലായിരുന്നു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൻ്റെ ഉപദേവാലയമായ ക്ഷേത്രത്തിലെ ഭണ്ഡാരം കവർന്ന കേസിലും പ്രതിയാണ്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!