കണ്ണുർ: കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷാ തടവുകാരൻ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സഹതടവുകാരൻ പാലക്കാട് സ്വദേശി വേലായുധനെ ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു.ഇക്കഴിഞ്ഞ നാലാം തീയതി രാത്രി 9.30 മണിയോടെയാണ് സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിലെ ജീവപര്യന്തം തടവുകാരൻ
കൂത്തുപറമ്പ് കോളയാട് സ്വദേശി പി.കരുണാകരനെ (70) ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തുടർന്ന് മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ടൗൺ പോലീസിന് ലഭിച്ച ഫോറൻസിക് സർജ്ജൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് തലക്കടിച്ചു കൊന്നതാണെന്ന വിവരം ലഭിച്ചത്.തുടർന്ന് കൊലപാതക കേസിൽ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

