പോക്സോ കേസിൽ പ്രതിക്ക് 60 വർഷം കഠിന തടവും 1.75 ലക്ഷം പിഴ

Kannadiparamba online news

തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്തമാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് പോക് സോ കേസിൽ
60 വർഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ. ആലക്കോട് പെരുനിലത്തെ കെ.സി.ജിനോയെ (43)യാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് ആർ.രാജേഷ് ശിക്ഷിച്ചത്. 2017 ഡിസമ്പറിലായിരുന്നു സംഭവം. അന്നത്തെ ആലക്കോട് സ്റ്റേഷൻ ഇൻസ്പെക്ടർമാരായിരുന്ന കെ.ജെ.വിനോയി, വിനോദൻ, എസ്.ഐ. നിബിൻ ജോയി എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. നാല് വകുപ്പുകളിലായാണ് ശിക്ഷാവിധി. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!