ആലക്കോട്: മദ്യലഹരിയിൽ വയോധികനായ പിതാവിനെ നെഞ്ചിന് ചവിട്ടിയും കുപ്പി കൊണ്ട് തലക്കടിച്ചുംവധിക്കാൻ ശ്രമിച്ച മകൻ പിടിയിൽ. തിമിരി തടിക്കടവ് സ്വദേശി മറ്റത്തിൽ ടോപ്പിനോയെ (35)യാണ് ആലക്കോട് പോലീസ് അറസ്റ്റു ചെയ്തത്.30 ന് രാത്രി 10 മണിക്കായിരുന്നു സംഭവം. തടിക്കടവിലെ മറ്റത്തിൽ കുര്യനെ (70) യാണ് മദ്യലഹരിയിലായിരുന്ന മകൻ ആക്രമിച്ചത്. ഇളയ മകനായ പ്രതിപിതാവിനെ കട്ടിലിൽ തള്ളിയിട്ട് നെഞ്ചിൽ ചവിട്ടി വാരിയെല്ല് തകർക്കുകയും കുപ്പി കൊണ്ട് തലക്കടിക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരാതിയിൽമൊഴിയെടുത്ത പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

