രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലേക്ക് പുറപ്പെട്ടു;രാവിലെ പത്തോടെയാണ് ഇരുവരും കണ്ണൂർ വിമാനത്താവളത്തിലെത്തിയത്

Kannadiparamba online news
വീഡിയോ

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും വയനാട് സന്ദർശനം നടത്താൻ കണ്ണൂർ വിമാനത്താവളത്തിൽ എത്തി. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെയും ചികിത്സയിൽ കഴിയുന്നവരെയും ഇരുവരും സന്ദർശിക്കും. ഇന്ന് രാവിലെ പത്തിന് ന് പ്രത്യക വിമാനത്തിൽ കണ്ണൂരിലെത്തിയ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കാർ മാർഗം വയനാട്ടിലേക്ക് പോയി. ഉച്ചയോടെ ഇരു നേതാക്കളും മേപ്പാടിയിൽ എത്തിച്ചേരും. തുടർന്ന് മേപ്പാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെയും സെൻ്റ് ജോസഫ് യുപി സ്കൂളിലെയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും. വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും ഇരുവരും സന്ദർശിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!