മയ്യിൽ: കുറ്റ്യാട്ടൂരില്‍ ചെത്ത് തൊഴിലാളി ജോലിക്കിടെ തെങ്ങില്‍ നിന്നും വീണു മരിച്ചു.
കുറ്റ്യാട്ടൂർ കുറുവോട്ടുമൂലയിലെ ചെത്ത് തൊഴിലാളി കെ ഉണ്ണികൃഷ്ണൻ (48) ആണ് മരിച്ചത്. CPIM കുറ്റ്യാട്ടൂർ സെൻട്രൽ ബ്രാഞ്ച് അംഗമാണ്..പരേതനായ കാമ്പ്രത്ത് നാരായണൻ്റെയും ശാരദയുടെയും മകനാണ്. ഭാര്യ: പ്രീത ( കോർലാട്), മകൾ നർത്തന. സഹോദരങ്ങൾ സാവിത്രി (ആനപ്പീടിക),അജിത (മുട്ടന്നൂർ), ശ്രീജ (കുറ്റ്യാട്ടൂർ ബസാർ)അജിത്ത്, സജിത്ത്.. മൃതദേഹം ഉച്ചക്ക് 2:30 ന് കുറുവോട്ടുമൂല CRC വായനശാലയിൽ പൊതുദർശനത്തിന് ശേഷം 6:30ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കരിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

