മിടുക്കരെ തേടി മേയർ – സ്റ്റെപ്സ് വിത്ത് ദി മേയർ പദ്ധതി പ്രഖ്യാപനം ഞായറാഴ്ച നടക്കും.

Kannadiparamba online news

കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ഐ എ എം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സഹകരണത്തോടെ ‘സ്റ്റെപ്സ് വിത്ത് ദി മേയർ’ എന്ന പേരില്‍ ഒരു പദ്ധതി ആരംഭിക്കുകയാണ്. പഠിക്കാന്‍ മിടുക്കരും എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ വിദ്യാര്‍ത്ഥികളെ ചേര്‍ത്തുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസരംഗത്ത് മത്സരം വര്‍ദ്ധിക്കുന്ന ഇന്നത്തെ കാലത്ത് ഓരോ സ്കൂളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, കോസ്റ്റ് അക്കൗണ്ടന്‍സി കോഴ്സുകളില്‍ സൗജന്യ പരിശീലനം നല്‍കുന്നത്. ഈ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ 28-07-2024, ഞായറാഴ്ച രാവിലെ 10.30 മണിക്ക് നടക്കുമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ അറിയിച്ചു. അതോടൊപ്പം വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്. മുഴുവൻ രക്ഷിതാക്കളും വിദ്യാർത്ഥികളും അവസരം ഉപയോഗിക്കണമെന്നും മേയർ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!