കളക്ടറേറ്റ് അനക്സിൽ കൂറ്റൻമരങ്ങൾ കടപുഴകി; രണ്ട് കാറുകൾ തകർന്നു

Kannadiparamba online news



കണ്ണൂർ: വ്യാഴാഴ്ച രാത്രിയുണ്ടായ കനത്ത കാറ്റിലും മഴയിലും കളക്ടറേറ്റ് അനക്സിന് പിൻവശത്തെ കൂറ്റൻ മരങ്ങൾ കടപുഴകി. രണ്ട് കാറുകൾ പൂർണമായും നാല് കാറുകൾ ഭാഗികമായും തകർന്നു. അനക്സ് വളപ്പിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിലാണ് മൂന്ന് മരങ്ങൾ കടപുഴകിയത്. സമീപത്തെ നിരവധി മരക്കൊമ്പുകളും അനക്സ് കെട്ടിടത്തിന്റെ മുകളിലേക്ക് വീണു. കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഒരുഭാഗത്തെ ഷീറ്റ് തകർന്നു. കളക്ടറേറ്റ് മൈതാനത്തോട് ചേർന്നുള്ള ചുറ്റുമതിലും ഇടിഞ്ഞു. നിർത്തിയിട്ടിരുന്ന ഒരു കാറിലുണ്ടായിരുന്ന ആൾ അദ്‌ഭുതകരമായാണ് രക്ഷപ്പെട്ടത്.

രാത്രി 7.30-ഓടെയാണ് അപകടം. അഗ്നിരക്ഷാസേനാംഗങ്ങളെത്തി ഏറെനേരം പരിശ്രമിച്ചാണ് കടപുഴകിയ മരങ്ങൾ മുറിച്ചുമാറ്റിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ടി. സുകുമാരൻ, സേനാംഗങ്ങളായ പി.എം. വൈശാഖ്, വി.കെ. റസീഫ്, കെ.പി. നസീർ, കെ. അമിത, ടി. ആനന്ദ്, ഹോംഗാർഡ് ലക്ഷ്മണൻ എന്നിവരാണ് അഗ്നിരക്ഷാസേനയിലുണ്ടായിരുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!