വളപട്ടണം : കണ്ണൂർ എകെജി ആസ്പത്രി മുതൽ പുതിയതെരു ടൌൺ വഴി പാപ്പിനിശ്ശേരി ചുങ്കം വരെയുള്ള ദേശീയ പാതയിലെ റോഡുകൾ അശാസ്ത്രീയമായ നിർമ്മാണം കൊണ്ടും യഥാ സമയം അറ്റകുറ്റപണികൾ ചെയ്യാത്തത് കാരണവും ഇതിലൂടെയുള്ള യാത്ര അതീവ ദുസ്സമാണെന്നും റോഡിന് ഉപയോഗിച്ച ടാർ വേനലിൽ ഉരുകി മൊട്ടയും മുഴയും രൂപപ്പെട്ട് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവൻ തെന്നി വീണ് മരണം സംഭവിക്കുന്നതും ഗുരുതരമായ പരിക്കുകളോടെ ചികിത്സ തേടുന്നതും പതിവ് കാഴ്ചയാണെന്നും കാലവർഷം ശക്തിപ്പെട്ടത്തോടെ റോഡിൽ വലിയ ഗർത്ഥം രൂപപ്പെട്ടത് കാരണം വലിയ വാഹനങ്ങൾക്ക് പോലും കടന്ന് പോകുവാൻ സാധിക്കാതെ അപകടകരമായ രീതിയിൽ റോഡുകൾ തകർന്നിരിക്കുകയാണെന്നും അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ട് റോഡിന്റെ ശോചനീയാവസ്ഥ യുദ്ധകാലടിസ്ഥാനത്തിൽ പരിഹരിച്ച് ഇത് വഴിയുള്ളു യാത്ര സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തർ വളപട്ടണം കൂട്ടായ്മ ജനറൽ സെക്രട്ടറി ടി. പി. ഹാരിസ് സ്ഥലം എംഎൽഎ കെ. വി. സുമേഷിന്റെ സാന്നിധ്യത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ.മുഹമ്മദ് റിയാസിന് നേരിട്ട് നിവേദനം സമർപ്പിച്ചു.
അനുഭാവ പൂർവ്വം പരിഹരിക്കാമെന്ന് മന്ത്രി വാക്കാൽ ഉറപ്പും നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

