കണ്ണൂർ ബുധനാഴ്ച അർധരാത്രിയോടെ പെയ്ത കനത്ത മഴയിലും കാറ്റിലും പലയിടങ്ങളിലും മരങ്ങൾ വീണ് ഗതാഗതം സ്തംഭിച്ചു. നിരവധി നാശങ്ങളുണ്ടായി. കെ.എസ്.ടി.പി. റോഡിൽ പാപ്പിനിശ്ശേരി ചുങ്കത്തും കണ്ണൂർ-മട്ടന്നൂർ റൂട്ടിൽ വാരത്തുമാണ് റോഡിന് കുറുകെ മരം കടപുഴ കിയത്. ഇതേത്തുടർന്ന് രണ്ടിടത്തും ഗതാഗതം സ്തംഭിച്ചു. വാരത്ത് ഒരുമണിക്കൂറോളമാണ് ഗതാഗതം തടസപെട്ടത്. ബുധനാഴ്ച രാത്രി 12-നുശേഷമാണ് സംഭവങ്ങൾ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

