സൈകതം രണ്ട് പ്രവാസി ലീഗ് ജില്ലാ നേതൃസംഗമവും അനുസ്മരണവും നാളെ

Kannadiparamba online news

കണ്ണൂർ: പ്രവാസിലീഗ് സംസ്ഥാന എക്സിക്യൂട്ടീവ് കേമ്പ് തീരുമാന പ്രകാരം സൈകതം രണ്ട് ജില്ലാ നേതൃസംഗമവും പ്രവാസി ലീഗ് ജില്ലാ ട്രഷററായിരിക്കേ നിര്യാതനായ കെ സി കുഞ്ഞബ്ദുള്ള ഹാജി അനുസ്മരണവും നാളെ നടക്കും. രാവിലെ 10 മണിക്ക് കണ്ണൂർ ഇ അഹമ്മദ് സ്മാരക കോൺഫറൻസ് ഹാളിൽ ( ബാഫഖി സൗധം) മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ: അബ്ദുൽ കരീം ചേലേരി അനുസ്മരണ പ്രഭാഷണം നടത്തും. പ്രവാസിലീഗ് ജില്ലാ നേതൃസംഗമം സൈകതം -2 സംസ്ഥാന പ്രസിഡൻ്റ് ഹനീഫ മൂന്നിയൂർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രവർത്തക സമിതി അംഗങ്ങൾ, മണ്ഡലം ഭാരവാഹികൾ, ജില്ലാ കൗൺസിലർമാർ എന്നിവരാണ് നേതൃയോഗത്തിൽ സംബന്ധിക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ഇമ്പിച്ചി മമ്മു ഹാജി സംഘടനാ പ്രവർത്തന രൂപരേഖയും ട്രഷറർ കാപ്പിൽ മുഹമ്മദ് പാഷ ക്യാമ്പ് തീരുമാനങ്ങളും അവതരിപ്പിക്കും. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ ടി സഹദുള്ള മുഖ്യാതിഥിയാവും. തിരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികൾ ക്യാമ്പിൽ സംബന്ധിക്കുമെന്ന് പ്രസിഡൻ്റ് സി പി വി അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ഭാരവാഹികളുടെ യോഗം വിലയിരുത്തി.
സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ സി അഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി യുപി അബ്ദുറഹ്മാൻ സ്വാഗതവും ഖാദർ മുണ്ടേരി നന്ദിയും പറഞ്ഞു. നജീബ്മുട്ടം , പി എം മുഹമ്മദ് കുഞ്ഞി ഹാജി, കെ പി ഇസ്മായിൽ ഹാജി, ഇകെ ജലാലുദ്ദീൻ, നാസർ കേളോത്ത്, മുനവ്വർ അഹമ്മദ്, അഹമ്മദ് പോത്താംകണ്ടം പ്രസംഗിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!