ലഹരി വിരുദ്ധബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Kannadiparamba online news

ശ്രീകണ്ഠപുരം.
എസ്. ഇ. എസ് കോളേജും ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു എസ്.ഇ.എസ്.
കോളേജ് ക്ലബ്ബ് കൺവീനർ ഡോ.സുനിത ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ ഡോ: റീന സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
ശ്രീകണ്ഠാപുരം എക്സൈസ് ഓഫീസിൻ്റെ നേതൃത്വത്തിൽ ഏകപാത്ര നാടകമായ രസതന്ത്രം അസി:എക്സൈസ് ഇൻസ്പെക്ടർ പി.സി. പ്രഭുനാഥ് അവതരിപ്പിച്ചു.നാടകം
എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റുകയും, കോളേജ് അദ്ധ്യാപകരുടെയും, വിദ്യാർത്ഥികളുടെ കണ്ണുകൾ ഈറനണിയിക്കുകയും ചെയ്തു.
തുടർന്ന് പ്രിവൻ്റീവ് ഓഫീസർ രഞ്ജിത് കുമാർ പി.എ.ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. അസി: എക്സൈസ് ഇൻസ്പെക്ടർ പി.സി.വാസുദേവൻ, ഡോ.സജേഷ് ടി.ജെ, ആദിത്യൻ തിരുമന,ഡോ. സൗമ്യ മരിയ എന്നിവർ സംസാരിച്ചു.കോളേജ് വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ 300 ഓളം പേർപങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!