റിട്ട. കൃഷി ഓഫീസർകാനാ ഗോവിന്ദൻ അന്തരിച്ചു.

Kannadiparamba online news

പയ്യന്നൂർ:
റിട്ടയേർഡ് കൃഷി അസിസ്റ്റൻ്റും കർഷക സംഘം ഏരിയാ കമ്മിറ്റി അംഗവും കരിവെള്ളൂർ നോർത്ത് വില്ലേജ് സെക്രട്ടറിയുമായിരുന്ന കരിവെള്ളൂർ ഫാർമേഴ്സ് ക്ലബ്ബ് സിക്രട്ടറി കൂക്കാനം- ചീറ്റയിലെ കാന ഗോവിന്ദൻ അന്തരിച്ചു. കരിവെള്ളൂർ പെരളം ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം, ചീറ്റ ഗ്രാമീണ വായനശാലയുടെ പ്രസിഡണ്ട്, ഐആർ പി സി കരിവെള്ളൂർ നോർത്ത് ലോക്കൽ കൺവീനർ ,കൂക്കാനം ജനകീയ ശ്മശാനം പ്രസിഡണ്ട്, പുരോഗമന കലാസാഹിത്യ സംഘം കരിവെള്ളൂർ യൂനിറ്റ് കമ്മറ്റി അംഗം , ഇ എം എസ് പഠന കേന്ദ്രം എക്സിക്യൂട്ടീവ് അംഗം തുടങ്ങി വിവിധ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. സി പി ഐ (എം) കൂക്കാനം തെക്ക് ബ്രാഞ്ച് അംഗമായിരുന്നു.
ഭാര്യ: കരിപ്പത്ത് അനിത (പിഎച്ച്സി , കുഞ്ഞിമംഗലം).
മക്കൾ:
അഖിൽ (മുക്കോത്തടം എൽ പി സ്കൂൾ, കോറോം ) , ഗോഗുൽ (ഐടി കമ്പനി ).
പരേതനായ പുതിയവൻ ഗോപാലൻ്റെയും രാമന്തളി യിലെപാർവതി അമ്മയുടെയും മകനാണ്.
സഹോദരങ്ങൾ: രാഘവൻ ( എക്സ് മിലിട്ടറി, കുന്നരു ) ,ജനാർദ്ദനൻ (റിട്ടയേർഡ് കേരള ബാങ്ക് മാനേജർ,എടാട്ട് ) ബാലകൃഷ്ണൻ (മുംബൈ ),രാധ (പെരളം ) ,ചന്ദ്രമതി (മണിയറ ), വത്സല (നീലേശ്വരം ).

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!