കണ്ണൂർ:തദ്ദേശസ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ നയങ്ങൾതിരുത്തണമെന്നും തടഞ്ഞുവെച്ച ബജറ്റ് വിഹിതവും ട്രഷറിയിൽ നിന്ന് തിരിച്ചു നൽകിയ ബില്ലുകളുടെ തുകയും പ്രത്യേക വിഹിതമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിംലീഗ്ജനപ്രതിനിധികളുടെ സംഘടനയായ ലോക്കൽ ഗവർമെൻറ് മെമ്പേഴ്സ് ലീഗ്(എൽ .ജി .എം . എൽ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ശനി)കണ്ണൂർകലക്ടറേറ്റിന് മുന്നിൽധർണനടത്തും.തടഞ്ഞുവെച്ച പെൻഷൻ അനുവദിക്കുക, ക്ഷേമ പദ്ധതികൾക്ക് ഫണ്ട് അനുവദിക്കുക ,തുടങ്ങിയ ആവശ്യങ്ങളുംഉന്നയിക്കുന്നുണ്ട്. കാലത്ത് 10മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ധർണ്ണഉദ്ഘാടനം ചെയ്യും.സംസ്ഥാനമുസ്ലിംലീഗ് ഭാരവാഹികളായ അബ്ദുറഹിമാൻ കല്ലായി, പി കെ അബ്ദുള്ള ഹാജി ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി, കെ.ടി. സഹദുള്ള, മഹമൂദ് കടവത്തൂർ.എൽ.ജി.എം.എൽ സംസ്ഥാന സെക്രട്ടറി വി വി മുഹമ്മദലിനാദാപുരം പങ്കെടുക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

