മഴയില്‍ കുന്നിടിഞ്ഞ് വീണ് വീടിന് നാശം

Kannadiparamba online news


 
മയ്യില്‍: കനത്ത മഴയില്‍ കുന്നിടിഞ്ഞ് വീണ് വീടിനുമേല്‍ പതിച്ചു. മയ്യില്‍ പഞ്ചായത്തിലെ  ഇരുവാപ്പുഴ നമ്പ്രം റോഡില്‍ കുട്ട്യന്‍കുന്നിലെ പി.കെ.റീത്തയുടെ വീടിനാണ് കേടുപാടുകള്‍ പറ്റിയത്. കുന്നിടിഞ്ഞതിനാല്‍ കൂറ്റന്‍ പാറകള്‍ ഏതു നിമിഷവും  വീടിനു മേല്‍ വീഴാറായ നിലയിലാണുള്ളത്. 

 മയ്യില്‍ പഞ്ചായത്തിലെ ഇരുവാപ്പുഴ നമ്പ്രം കുട്ട്യന്‍കുന്നിലെ  പി.കെ. റീത്തയുടെ വീടിനു മേല്‍ കുന്നിടിഞ്ഞു വീണ നിലയില്‍. 

 മഴയില്‍ മരം വീണ് വീടുകള്‍ക്ക് നാശം
മയ്യില്‍:  കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കാറ്റില്‍ പഴശ്ശി ചെക്കിക്കാട്ടിലെ  സി. ഭാസ്‌കരന്‍,  സി. മുകുന്ദന്‍ എന്നിവരുടെ വീടിനു മുകളില്‍ മരം വീണ് നാശം. പഞ്ചായത്തംഗം യൂസഫ് പാലക്കലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍  രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി മരങ്ങള്‍ മുറിച്ചു മാറ്റി.
മഴയില്‍ കിണറിടിഞ്ഞു വീണു
 നാറാത്ത്: ശക്തമായ മഴയില്‍  കിണറിന്റെ സംരക്ഷണഭിത്തിയും  ആള്‍മറയും കിണിറിലേക്ക് പതിച്ചു.  നാറാത്ത് ഞാറ്റുവയല്‍ റോഡിലെ  കുഞ്ഞിപ്പുരയില്‍ കെ.പി.റഷീദയുടെ വീടിന്റെ കിണറാണ്  ഇടിഞ്ഞു വീണത്.  പമ്പ് സെറ്റും കിണറിലേക്ക് പതിച്ചു.  വീടിനു ചേര്‍ന്നുള്ള കിണറായതിനാല്‍ വീടിനും ഭീഷണിയായിരിക്കയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!