കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാന്ത്വനത്തിന്റെ രാജകുമാരൻ സമാനതകളില്ലാത്ത ഭരണാധികാരി കക്ഷി രാഷ്ട്രീയത്തിന് അതീതമായി കേരളത്തിലെ മുഴുവൻ ജന മനസ്സുകളിലുംഇന്നും ഒരു കണ്ണീർ ഓർമ്മയായി ജീവിക്കുന്ന ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം പുഷ്പാർച്ചനയോടും അനുസ്മരണ ചടങ്ങുംഫോട്ടോ അനാച്ഛാദനം നടത്തിയും ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് അന്നദാനം നടത്തിയും സമുചിതമായി ആചരിച്ചു. കമ്പിൽ എം എൻ ചേലേരി സ്മാരക മന്ദിരത്തിൽ നടന്ന അനുസ്മരണ യോഗംഡിസിസി ജനറൽ സെക്രട്ടറി കെ സി ഗണേശൻ ഉദ്ഘാടനം ചെയ്തു ഉമ്മൻചാണ്ടിയുടെ ഫോട്ടോ അനാച്ഛാദനവും മുഖ്യപ്രഭാഷണവും ഡിസിസി നിർവാഹക സമിതി അംഗം കെ.എം. ശിവദാസൻ നിർവ്വഹിച്ചു ചടങ്ങിൽ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ ,കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് പി കെ രഘുനാഥൻ മാസ്റ്റർ ,സി ശ്രീധരൻ മാസ്റ്റർ ബ്ലോക്ക് വൈസ്പ്രസിഡണ്ട്ബാലസുബ്രഹ്മണ്യൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സജിമ എ പി രാജീവൻ ,കെ പി അബ്ദുൽ കരീം, കെ പി മുസ്തഫ,സുനിത അബൂബക്കർ,തുടങ്ങിയവർ സംസാരിച്ചു എംടി അനീഷ് സ്വാഗതവും എ. ഭാസ്കരൻചടങ്ങിന് നന്ദിയും പ്രകാശിപ്പിച്ചു നേരത്തെ നടന്ന പുഷ്പാർച്ചനക്ക് കെ. വത്സൻ ചന്ദന എംപി അനിൽകുമാർ എം ടി ശാദുലി അരവിന്ദാക്ഷൻ എംപി ഇൻകാസ് നേതാക്കളായ കെ.എൻ മുനീർ,MV അബ്ദുൾ ജലീൽ, തൻവീർ എ.പി.
ജിഷ ശ്രീജു , സി.കെ. സിദ്ധിഖ്,പി.ബിന്ദു, വിദ്യാ ഷൈജു, കെ. ബാബു, പി. വേലായുധൻ, കെ.പി. വാമനൻ,എം.കെ.അശോകൻ, സി.കെ. അബ്ദുൾ ഖാദർ തുടങ്ങിയവർ നേതൃത്വം നൽകി . ഒപ്പം ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി അന്നദാനവും നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

