അതിരൂക്ഷമായ മഴയിലും വെള്ളക്കെട്ടിലും പെട്ട് കോർപ്പറേഷൻ പരിധിയിൽ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങളും ആളുകളെയും കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ സന്ദർശിച്ചു. വെള്ളക്കെട്ടിൽ അകപ്പെട്ട് പോയവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചു വരുന്നതായി മേയർ അറിയിച്ചു. കോർപ്പറേഷൻ എളയാവൂർ സോണലിലെ കിഴുത്തള്ളിയിലെ വെള്ളത്തിൽ ഒറ്റപ്പെട്ടു പോയ 6 കുടുംബങ്ങളെ എളയാവൂർ വെൽനെസ് സെൻററിലേക്ക് മാറ്റി. വെത്തിലപ്പള്ളി ഡിവിഷനിൽ വെള്ള ത്തിൽ കുടുങ്ങിയ 6 വീട്ടുകാരെ ഫയർ ഫോഴ്സിൻ്റെ സഹായത്തോടെ ഉരുവച്ചാൽ ഹിദായത്തുൽ ഇസ്ലാം മദ്റസയിൽ പ്രവർത്തിക്കുന്ന ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചു. ഉരുവച്ചാൽ പള്ളിയാം മൂല, ചെക്കിച്ചിറ എന്നിവിടങ്ങളിലും ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ തകർന്ന വീടുകളും വെള്ളം കയറിയ വീടുകളും മേയർ സന്ദർശിച്ചു. മേയറോടൊപ്പം സ്ഥിരം സമിതി അദ്ധ്യക്ഷൻ സിയാദ് തങ്ങൾ , കൗൺസിലർമാരായ ആസിമ , സജേഷ് കുമാർ ,റവന്യൂ ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു. ദുരിതത്തിൽ പെട്ടവരെ സഹായിക്കുന്നതിന് ടൗൺ ഹയർ സെക്കൻ്ററി സ്കൂളിൽ പ്രത്യക ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചതായി മേയർ അറിയിച്ചു.
അത്താഴക്കുന്ന്, നടാൽ തിലാനൂർ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ ഡെപ്യൂട്ടി മേയർ അഡ്വ പി. ഇന്ദിര, മുൻ മേയർ ടി. ഒ മോഹനൻ,സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ബി. രാജേഷ് , വി.കെ ശ്രീലത, എന്നിവർ സന്ദർശിച്ചു.
ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായികോർപ്പറേഷനിൽ ഹെൽപ്പ് ഡെസ്ക് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ബന്ധപ്പെടേണ്ട നമ്പർ
ദിലീപ്-9847615862
രജീഷ് ബാബു – 9847840222
അനീഷ് കെ – 9605073270
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

