കാലവർഷം ശക്തി പ്രാപിക്കുന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.

Kannadiparamba online news

കക്കാട് : – കാലവർഷം ശക്തി പ്രാപിച്ചതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറി. ജില്ലയിലെ പല ഭാഗങ്ങളിലും വാഹന ഗതാഗതവും തടസ്സപ്പെട്ട നിലയിലായി. കക്കാട് പള്ളിപ്രം റോഡ് വെളളം കയറി വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പുഴാതിയുടെ താഴ്ന്ന പല പ്രദേശങ്ങളിലെയും വീടുകളിൽ വെള്ളം കയറി ജീവിതം ദുസ്സഹമായി. ചെക്കിച്ചിറ, ഇടച്ചേരി, ധനലക്ഷ്മി ഹോസ്പിറ്റൽ റോഡ്, തളാപ്പ്, അഴിക്കോ ട് പുതിയാപറമ്പ്, കടപ്പുറം റോഡ്, മൈലാടത്തടം, പടന്നപ്പാലം, കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് ഓവർ ബ്രിഡ്ജ്, വളപട്ടണം , പഴയങ്ങാടി എന്നീ റെയിൽവേ ബ്രിഡ്ജിന്റെ വെള്ളക്കെട്ട് കാരണം ഈ ഭാഗത്ത് കൂടിയുള്ള വാഹന യാത്ര ദുസ്സഹമായിരിക്കുന്നു പല സ്ഥലങ്ങളിലും റോഡും തോടും തിരിച്ചറിയാൻ പറ്റാത്തവിധം വെള്ളം കയറിയിരിക്കുന്നു. ഇതിനിടയിൽ കോളറയും പനിയും, മഞ്ഞപ്പിത്ത ഭീഷണിയും നേരിടുമ്പോൾ വീണ്ടും പ്രളയത്തിൻെറ മട്ടും ഭാവത്തിലുമാണ് കാലവർഷം കലിതുളളുന്നത്.മഴ ശക്തി പ്രാപിച്ചതോടെ പഴശ്ശി പദ്ധതിയുടേയും, കാട്ടാമ്പള്ളി യിലെയും ഷട്ടർ തുറന്നതോട് കൂടി, വളപട്ടണവും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!