ശക്തമായ മഴയിൽ കിണറിടിഞ്ഞു വീണു

Kannadiparamba online news

കണ്ണാടിപറമ്പ: ശക്തമായ മഴയിൽ കിണറിന്റെ സംരക്ഷണഭിത്തിയും ആൾമറയും ഇടിഞ്ഞു. നാറാത്ത് പഞ്ചായത്ത് 13 ആം വാർഡ് ഞാറ്റുവായൽ റോഡിലെ കുഞ്ഞിപ്പുരയിൽ കെ പി റഷീദയുടെ വീടിന്റെ കിണറാണ് ഇടിഞ്ഞത്. ഇന്ന് രാവിലെ വലിയ ശബ്ദം കേട്ട് വീടിനുള്ളിലുള്ളവർ നോക്കിയപ്പോഴാണ് കിണർ താഴ്ന്നത് കണ്ടത്.

ആൾമറയുടെ ഭാഗവും ഇരുമ്പിന്റെ ഗ്രില്ലും പമ്പുസെറ്റും കിണറിലേക്ക് പതിച്ചു. അപകടാസ്ഥയിലായ കിണർ വീടിനടുത്തായതിനാൽ വീട്ടുകാർ ഭീതിയോടെയാണ് കഴിയുന്നത്. സംഭവസ്ഥലം നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, പതിമൂന്നാം വാർഡ് മെമ്പർ കെ വി സൽ മത്ത് സന്ദർശിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!