കണ്ണാടിപ്പറമ്പ്: കനത്ത മഴ കാരണം നാറാത്ത് പഞ്ചായത്തിലെ കാട്ടാമ്പള്ളി-കണ്ണാടിപ്പറമ്പ്-വെണ്ടോട് റോഡില്‍ വെള്ളം കയറി. ഇതുകാരണം വാഹനഗതാഗതം ഏറെ ദുഷ്കരമാണ്. മഴയില്‍ വെണ്ടോട് വയല്‍ ഉള്‍പ്പെടെ മുങ്ങിയിരിക്കുകയാണ്. ഇതുവഴി കണ്ണാടിപ്പറമ്പ് ഭാഗത്തേക്ക് പോകുന്നവര്‍ ജാഗ്രത പാലിക്കണം. വെണ്ടോട് പാലം അപകടാവസ്ഥയിലായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കിയിട്ടില്ല. പാലത്തിന്റെ അടിഭാഗം പൂര്‍ണമായും അടര്‍ന്നിട്ടുണ്ട്. പഞ്ചായത്ത് അധികൃതര്‍ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചതാണ്. മാസങ്ങളായി വാഹനഗതാഗതം നിരോധിച്ചിട്ടും പലരും ഇതുവഴി തന്നെയാണ് പോവുന്നത്. മഴ ശക്തമാവുകയും പുഴയില്‍ വെള്ളം കയറുകയും ചെയ്തതിനാല്‍ പാലത്തിന്റെ അവസ്ഥ അതീവ അപകടകരമാണ്. വെള്ളക്കെട്ട് കാരണം പാലത്തിലെ അപകടാവസ്ഥ മനസ്സിലാവാതെ യാത്ര ചെയ്യുന്നത് ദുരന്തത്തിന് വഴിവെച്ചേക്കും. പുല്ലൂപ്പി, പാറപ്പുറം ഭാഗങ്ങളില്‍ നിന്ന എളുപ്പത്തില്‍ കാട്ടാമ്പള്ളിയിലേക്കും തിരിച്ചും പോവാനുള്ള റോഡാണിത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

