കണ്ണൂർ കോർപേറഷന്റെ ചുമതല സുധാകരന്, തിരുവനന്തപുരം വിഷ്ണുനാഥിന്;തദ്ദേശ തെരഞ്ഞെടുപ്പ്: വൻ പ്രഖ്യാപനവുമായി കോൺഗ്രസ്, ചുമതലകൾ നേതാക്കൾക്ക് വീതിച്ചു

Kannadiparamba online news

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കർമപദ്ധതിയുമായി കെ.പി.സി.സി.

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ചുമതല കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ പ്രധാനനേതാക്കള്‍ ഏറ്റെടുക്കും. രണ്ടുദിവസമായി വയനാട് സുല്‍ത്താന്‍ബത്തേരി സപ്ത റിസോര്‍ട്ടില്‍ ചേര്‍ന്ന കെ.പി.സി.സി എക്‌സിക്യൂട്ടീവ് ക്യാമ്പിലാണ് തീരുമാനം.

ചിട്ടയായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം പിടിച്ചെടുക്കുക എന്നതാണ് യോഗത്തിന്റെ പൊതു തീരുമാനം. അതിനാവശ്യമായ കര്‍മ്മപദ്ധതികളും പ്രവര്‍ത്തന രേഖയും രണ്ടുദിവസമായി നടന്ന ക്യാമ്പ് എക്‌സിക്യൂട്ടിവില്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു രൂപം നല്‍കി. തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലകളിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കി.

കണ്ണൂര്‍ നഗരസഭയുടെ ചുമതല കെ. സുധാകരന്‍ എം.പിക്കും എറണാകുളം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കോഴിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, തൃശ്ശൂര്‍ എഐസിസി സെക്രട്ടറി റോജി എം ജോൺ, കൊല്ലം മുന്‍ മന്ത്രി വി.എസ്.ശിവകുമാർ, തിരുവനന്തപുരം പി.സി.വിഷ്ണുനാഥ് എന്നിവർക്കാണ് ചുമതല.

ഇതിന് പുറമെ ജില്ലകളെ മൂന്ന് മേഖലകളായി വിഭജിച്ച് ​കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്കും ചുമതല നല്‍കി. തിരുവനന്തപുരം മേഖലയുടെ ചുമതല കൊടിക്കുന്നില്‍ സുരേഷ് എം.പിക്കും, എറണാകുളം മേഖലയുടേത് ടി.എന്‍. പ്രതാപനും കോഴിക്കോട് മേഖലയുടേത് ടി. സിദ്ധിഖ് എം.എല്‍.എക്കും നല്‍കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!