പുതിയതെരു : കാലവർഷം ശക്തി പ്രാപിച്ചതോടുകൂടി ആയിരക്കണക്കിന് ജനങ്ങൾ ദിനംപ്രതി യാത്ര ചെയ്യുന്ന നാഷണൽ ഹൈവെ യിലൂടെയുള്ള ഗതാഗതം ദു:സ്സഹമായിട്ടും ഭരണകൂടവും മണ്ഡലം എം.എൽ.എ.യും ഉദ്യോഗസ്ഥവൃന്ദവും കാഴ്ചക്കാരായി മാറിയിരിക്കുകയാണെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി
ആശുപത്രികളിലും ഓഫീസുകളിലും എത്തിച്ചേരേണ്ടുന്ന ജീവനക്കാർക്കും സാധാരണക്കാർക്കും യഥാസമയം എത്തിച്ചേരാൻ പറ്റാത്ത വിധത്തിൽ പാപ്പിനിശ്ശേരി ജംഗ്ഷൻ മുതൽ പുതിയ തെരു വരെയുള്ള ഗതാഗതം താറുമാറായിരിക്കുന്നു. പുതിയതെരുവിൽ വെച്ച് ഒരു ബൈക്ക് യാത്രികൻ റോഡിലെ ഗർത്തത്തിൽ വീണു മരിച്ചത് ആഴ്ചകൾക്ക് മുമ്പാണ്. ഇത്തരം ഗുരുതരമായ സാഹചര്യമുണ്ടായിട്ടും മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ. നോക്കുകുത്തിയായി നിൽക്കുന്നു. ഉദ്യോഗസ്ഥൻമാരാണെങ്കിൽ പുതിയ ഹൈവെ നിർമ്മാണത്തിന് ചുമതലപ്പെടുത്തപ്പെട്ട കോൺട്രാക്ടർക്കാണ് പഴയ റോഡിൻ്റെ അറ്റകുറ്റപണികൾക്കുള്ള ചുമതല എന്ന് പറഞ്ഞു ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സുഗമമായ യാത്രയ്ക്കും സംരക്ഷണവും സൗകര്യവുമൊരുക്കേണ്ടുന്ന ഭരണകൂടം നിഷേധാത്മക നിലപാട് തിരുത്തണമെന്നും അല്ലാത്തപക്ഷം കൂടുതൽ രൂക്ഷമായ പ്രക്ഷോഭങ്ങൾക്ക് മുസ്ലിം ലീഗ് നേതൃത്വം കൊടുക്കുമെന്നും കരീം ചേലേരി പറഞ്ഞു.
പുതിയതൊരു ഹൈവേ തിരമാല റോഡിലെ കുഴികൾ താണ്ടിയുള്ള ദുരിത യാത്രയ്ക്ക് അറുതി വരുത്തണമെന്നും ജീവഭയമില്ലാത്ത സുരക്ഷിത യാത്രയ്ക്ക് നല്ല റോഡ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് അഴീക്കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയതെരു ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിനുശേഷം സ്റ്റൈലോ കോർണറിൽ സായാഹ്ന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ എൻ എ ഗഫൂർ അധ്യക്ഷത വഹിച്ചു .ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ബി കെ അഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം കെ വി ഹാരിസ് , മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വി കെ മുഹമ്മദ്അലി, കെ ടി ഹാഷിം,വാസിൽ ചാലാട്, എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സിപി റഷീദ് സ്വാഗതവും സെക്രട്ടറി സിദ്ദിഖ് പുന്നക്കൽ നന്ദിയും പറഞ്ഞു. പുതിയതെരുമണ്ഡപത്തിന്സമീപത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് യൂത്ത് ലീഗ് ജില്ലാസെക്രട്ടറി കെ കെ ഷിനാജ്,നസീർചാലാട്,ഹാരിസ് പൂതപ്പാറ, ഒ കെ മൊയ്ദീൻ, അഷ്റഫ് ഹാജി കാട്ടാംപള്ളി,ബി അബ്ദുൽ കരീം, കെ.പി.എ സലീം,എം ടി മുഹമ്മദ്,അഷ്കർ കണ്ണാടിപറമ്പ് , എം മുഹമ്മദ്അഷ്റഫ്, കെ.പി.അജ്മൽ, ജലാലുദ്ദീൻ അറഫാത്,കെ മഹമൂദ്, സി പി മുസ്തഫ, എം കെ പി സിറാജ്, മിഥ്ലാജ് വളപട്ടണം,നസീർ അത്താഴക്കുന്നു,കെ ഹംസ, കെ.പി.ഷഫീഖ് , സി.പി.ജലാൽ , സുബൈർ കക്കാട് തുടങ്ങിയവർ നേതൃത്വം നൽകി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

