കണ്ണൂർ: കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎ യും കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. കണ്ണൂർ പുഴത്തുൽ സ്വദേശി മുഹമ്മദ് ഇർഫാൻ (27), മക്രേരി സ്വദേശി ആഷിൻ(29) എന്നിവരെയാണ് ടൗൺ എസ്.ഐ.എം.സവ്യസാചിയും സംഘവും അറസ്റ്റു ചെയ്തത്.വാഹന പരിശോധന നടത്തുന്നതിനിടെ കണ്ണൂർ സെൻട്രൽ ജയിൽ ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് കെ.എൽ. 13.ആർ.3604 നമ്പർ കാറിൽ കടത്തുകയായിരുന്ന 3.76 ഗ്രാം എംഡി എം എ യും 1.37 ഗ്രാം കഞ്ചാവുമായി യുവാക്കൾ പോലീസ് പിടിയിലായത്.കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

