കൊല്ലറത്തിക്കലിൽ നാല് കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

Kannadiparamba online news

കണ്ണൂർ :ബൈക്കിൽവിൽപനക്കായി കൊണ്ടു പോകുകയായിരുന്ന4 കിലോ കഞ്ചാവുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി. ചിറക്കൽ ആശാരി കമ്പനിക്ക് സമീപത്തെ കെ.കെ.മഹ്സുക്ക് (27), ആശാരി കമ്പനി ജുമാ മസ്ജിദിന് സമീപത്തെ ഫർഫീന മൻസിലിൽ എ. സാജിദ് (34) എന്നിവരെയാണ്
കണ്ണൂർഎക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻ്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ്
സർക്കിൾ ഇൻസ്‌പെക്ടർ ടി.ഷറഫുദ്ദീനും ഐ.ബി.യും റേഞ്ച് എക്സൈസ് ഓഫീസ് സംഘവും ചേർന്ന് പിടികൂടിയത്.സംയുക്ത റെയ്ഡി
ൽ ചിറക്കൽ കൊല്ലറത്തിങ്കൽ വെച്ചാണ്
വാഹന പരിശോധനക്കിടെ നാല് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിലായത്. എക്സൈസ് സംഘത്തിൽ
പ്രിവന്റിവ്‌ ഓഫീസർ പി. അനിൽകുമാർ, അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷജിത്ത്.കെ ,അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്
പ്രഭുനാഥ് പി. സി ,ഗ്രേഡ്
പ്രിവന്റീവ് ഓഫീസർമാരായ ഖാലിദ്.ടി.,
സജിത്ത് എം,
സിവിൽ എക്സൈസസ് ഓഫീസർ മാരായ റോഷി കെ. പി.,ഗണേഷ് ബാബുപി വി ,വനിത സിവിൽ എക്സൈസ് ഓഫീസർ സീമ, ,ഗ്രേഡ്അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ
അജിത്ത്, എന്നിവരും ഉണ്ടായിരുന്നു. പ്രതികൾ സഞ്ചരിച്ചഫോർ റജിസ്ട്രേഷൻ ബൈക്ക് എക്സൈസ് കസ്റ്റഡിയിലെടുത്തു.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!