കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകി. യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ഓൺലൈൻ തട്ടിപ്പു സംഘത്തിനെതിരെ സൈബർ പോലീസ് കേസെടുത്തു. തൃപ്പങ്ങോട്ടൂർ പൊയിലൂരിലെ പറമ്പച്ചേരി അബ്ദുള്ളയുടെ 8,16,000 രൂപയാണ് തട്ടിയെടുത്തത്.ഇക്കഴിഞ്ഞ ഏപ്രിൽ 25 നും മെയ് ആറിനുമിടയിൽ ക്ലിയർ വാട്ടർ എന്ന ആപ്ലിക്കേഷൻ മൊബൈലിൽ ഡൗൺലോഡ് ചെയ്ത ശേഷം പ്രതികളുടെ വിവിധ ബേങ്ക് അക്കൗണ്ടുകളിലായി പരാതിക്കാരൻ 8,16,000 രൂപ അയച്ചുകൊടുത്ത ശേഷം ലാഭവിഹിതമോ നിക്ഷേപതുകയോ തിരിച്ചു തരാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

