ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ് : എട്ടുലക്ഷത്തിലധികം രൂപ നഷ്ടമായി

Kannadiparamba online news

കണ്ണൂർ : ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിൽ യുവാവിന് 8,16,000 രൂപ നഷ്ടമായി. ഓൺലൈൻ ഷെയർ ട്രേഡിങ് വഴി വലിയ ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘം യുവാവുമായി ബന്ധപ്പെട്ടത്. ക്ലീൻ വാട്ടർ എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു. തുടർന്ന് പലതവണകളിലായി തട്ടിപ്പ് സംഘം പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് കൂടുതൽ ലാഭം നൽകാമെന്ന് പറഞ്ഞ്‌ വിശ്വസിപ്പിച്ചാണ് തട്ടിപ്പിനിരയാക്കിയത്.

കൂടുതൽ പണം നൽകിയശേഷം ഫോൺബന്ധം വിച്ഛേദിക്കുകയും ലാഭമോ പണമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി. യുവാവിന്റെ പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!