കണ്ണൂർ: കണ്ണൂരിൽ കളരി അഭ്യസിക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കളരി അഭ്യാസ പരിശീലകനായ മധ്യവയസ്കൻ അറസ്റ്റിൽ
കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിലെ തോട്ടട കാഞ്ഞിര സ്വദേശി സുജിത്ത് ഗുരിക്കളെയാ (53)ണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി അറസ്റ്റു ചെയ്തതത്. കൊൽക്കത്ത സ്വദേശിനിയാണ് കളരി പരിശീലകനായ സുജിത്തിനെതിരെ ലൈംഗികമായി പീഢിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി നൽകിയത്.
കഴിഞ്ഞ നവംബർമ്മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് പരാതിക്കാസ്പദമായ സംഭവം. പരിശീലനത്തിനിടെ തനിച്ചായിരുന്ന സമയത്താണ് 42 കാരിയെലൈംഗീക ചുവയോടെ പലപ്പോഴുംശരീരത്തിൽ സ്പർശിച്ചതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കളരിയിൽ പരിശീലനത്തിനെത്തുന്ന പല യുവതികളോടും സമാനമായ രീതിയിൽ പ്രതി മോശമായി പെരുമാറുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പരാതിയിൽ ചൂണ്ടി കാണിച്ചിട്ടുണ്ടായിരുന്നു. യുവതിയുടെപരാതിയിൽ കേസെടുത്ത പൊലിസ് കഴിഞ്ഞ ദിവസം രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് കളരി പരിശീലകൻ സുജിത്ത് ഗുരുക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

