കണ്ണാടിപ്പറമ്പ്:പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിലെ ഈ വർഷത്തെ പി.ടി.എ. പ്രസിഡണ്ടായി ശ്രീ.കെ. ബാബുവിനേയും വൈസ് പ്രസിഡണ്ടുമാരായി ശ്രീ.എ. ശരത്ത്, ശ്രീ. കോട്ടത്ത് അജിത്ത് എന്നിവരേയും മാതൃസമിതി പ്രസിഡണ്ടായി ശ്രീമതി.എ.സുഷമ , വൈസ് പ്രസിഡണ്ടുമാരായി ശ്രീമതി. പി.പി. രസ്ന,ശ്രീമതി.അനുഷ രാജേഷ് എന്നിവരേയും തെരഞ്ഞെടുത്തു. പി.ടി.എ, മാതൃസമിതി യോഗത്തിനൊപ്പം നാറാത്ത് പി.എച്ച്.സി. യിലെ ജൂനിയർ ഹെൽത്ത് നേഴ്സ് ആദിത്യ പി.വി. മഴക്കാല രോഗങ്ങളെക്കുറിച്ചും പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ചും ബോധവൽക്കരണ ക്ലാസ്സും നടത്തി. മുൻ പി.ടി.എ. പ്രസിഡണ്ട് ശ്രീമതി.സനില ബിജു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി. സുധാമണി സി.വി. സ്വാഗതവും ശ്രീമതി. ഹാഷിഫ. എ നന്ദിയും പറഞ്ഞു. സ്ഥാനമൊഴിഞ്ഞ ശ്രീമതി.സനില ബിജുവിനെ പി.ടി.എ ആദരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

