പഴയങ്ങാടി: സ്വകാര്യ ബസ് ഇടിച്ച് സൈക്കിൾ യാത്രക്കാരന് ഗുരുതരം ബസ് കസ്റ്റഡിയിലെടുത്ത പോലീസ് ഡ്രൈവർക്കെതിരെ കേസെടുത്തു.മാട്ടൂൽ ഗ്രാൻ്റ് സൂപ്പർ മാർക്കറ്റിലെ ജീവനക്കാരൻ വാടിക്കലിലെ ചേരിച്ചി അഷ്കർ അലി (42) ക്കാണ് പരിക്കേറ്റത്.തിങ്കളാഴ്ച രാവിലെ 7.50 മണിയോടെ ജോലി സ്ഥലത്തേക്കുള്ള യാത്രാമധ്യേ മാട്ടൂൽ സി എച്ച് എം.കെ.സ്കൂളിന് സമീപം വെച്ചാണ് അമിത വേഗതയിൽ വന്ന സ്വകാര്യ ബസ് ഇടിച്ചത്.ഗുരുതരമായി പരിക്കേറ്റ അഷ്കർ അലി കണ്ണൂരിലെ ശ്രീ ചന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽചികിത്സയിലാണ്. ബന്ധുവിൻ്റെ പരാതിയിൽ അപകടം വരുത്തിയ കെ.എൽ.13.എ.എസ്.9785 നമ്പർ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത പോലീസ് ബസ് കസ്റ്റഡിയിലെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

