പരിയാരം: ഓൺലൈൻ ട്രേഡിംഗിൽ വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത് വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പാണപ്പുഴയിലെ പി.സി. സുധീഷിൻ്റെ പരാതിയിലാണ് ന്യൂഡൽഹി ഈസ്റ്റിലെ ഫിനാൻസ് അക്കാദമിയുടെ കസ്റ്റമർ മാനേജർ എന്ന് പരിചയപ്പെടുത്തിയ രാഹുൽ ശർമ്മ- ശർമ്മയ്ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.ഇക്കഴിഞ്ഞ ഏപ്രിൽ ഏഴിനും ജൂലായ് രണ്ടിനുമിടയിൽ പ്രതി അഡ്മിനായിട്ടുള്ള വാട്സാപ്പ് ഗ്രൂപ്പിൽ ക്രിപ്റ്റോ കറൻസി ട്രേഡിംഗ് കമ്പനിയുടെ മാനേജർ ആണെന്ന് പരിചയപ്പെടുത്തി ലാഭവിഹിതം വാഗ്ദാനം നൽകി തവണകളായി പരാതിക്കാരൻ്റെ ബേങ്ക് അക്കൗണ്ടിൽ നിന്നും 3,92,500 രൂപ നിക്ഷേപിച്ച ശേഷം ലാഭവിഹിതമോ നിക്ഷേപമോതിരിച്ചു തരാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

