കണ്ണൂർ: പ്രവചന മത്സരത്തിലെ സമ്മാനത്തുക കൊണ്ട് പെയിൻ ആന്റ് പാലിയേറ്റീവ് കെയറിന് ഉപകരണങ്ങൾ വാങ്ങിനൽകി ത്വയ്യിബ് പുലൂപ്പി ശ്രദ്ധേയനായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരള സ്റ്റേറ്റ് മുസ്‌ലിം ലീഗ് സൈബർ വിങ് നടത്തിയ പ്രവചന മത്സരത്തിൽ ത്വയ്യിബിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ഈ സമ്മാനത്തുക ഉപയോഗിച്ച് കണ്ണാടിപ്പറമ്പ് പുലൂപ്പി ശാഖാ മുസ്‌ലിം ലീഗിനു കീഴിലുള്ള പെയിൻ ആന്റ് പാലിയേറ്റീവ് കെയറിനാണ് ഉപകരണങ്ങൾ നൽകിയത്. പാലിയേറ്റീവ് കെയറിനുള്ള ഉപകരണങ്ങൾ ത്വയ്യിബിൽനിന്ന് മുസ്‌ലിം ലീഗ് ശാഖാ പ്രസിഡന്റ് കബീർ കണ്ണാടിപ്പറമ്പ് ഏറ്റുവാങ്ങി.
സെക്രട്ടറി നൗഫൽ പുലൂപ്പി, വർക്കിങ് പ്രസിഡന്റ് സി.എൻ അബ്ദുറഹ്‌മാൻ, ട്രഷറർ പി.സി മുഹമ്മദ്, യൂത്ത് ലീഗ് സെക്രട്ടറി സി ജുനൈസ് പുല്ലൂപ്പി സുഹൈൽ പി സി സുബൈർ കെ ടി സിനാൻ കെ കെ ദിൽഷാദ് ടി മുഹമ്മദ് പി പി തുടങ്ങിയവർ സംബന്ധിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

