പി ടി എ ജനറൽ ബോഡി യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

Kannadiparamba online news

കണ്ണാടിപ്പറമ്പ് : ദേശസേവ സ്കൂളിൽ പി ടി എ ജനറൽ ബോഡി യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. എസ്. എസ് എൽ.സി പരീക്ഷയിൽ മികച്ച മാർക്ക് കിട്ടിയവർക്കുള്ള ഉപഹാരസമർപ്പണം പാപ്പിനിശ്ശേരി എ. ഇ. ഒ ശ്രീ. ജയദേവൻ നിർവ്വഹിക്കുകയുണ്ടായി. ചടങ്ങിനോടനുബന്ധിച്ചു നടത്തിയ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് മയ്യിൽ എസ്.ഐ ശ്രീ പ്രശോഭ് നടത്തുകയുണ്ടായി. വർത്തമാന കാലഘട്ടത്തിലെ ഭയാനകമായ അവസ്ഥകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡണ്ട് അനിൽ കുമാറിൻ്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് എം. വി ഗീത സ്വാഗതവും സീനിയർ അസിസ്റ്റൻഡ് ഇ.ജെ സുനിത നന്ദിയും പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി എ ബിന്ദു പ്രവർത്തന റിപ്പോർട്ടും വരവ് -ചെലവ് കണക്കുകളും അവതരിപ്പിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!