പറശ്ശിനിക്കടവ് പാലത്തിനു മുകളിൽ നിന്നും ചാടിയ ആളുടെ മൃതദേഹം വളപട്ടണം പുഴയിൽ കണ്ടെത്തി

Kannadiparamba online news

പറശ്ശിനിക്കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. പാനൂർ അരയാൽകുന്ന് സ്വദേശി കുനിയിൽ വാഴയിൽ കെ വി രമേശൻ (55) ആണ് മരിച്ചത്. വളപട്ടണം പാലത്തിന് സമീപം പാറക്കലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പുഴയിലേക്ക് ചാടിയത് എന്നാണ് നിഗമനം. ഇയാളുടെ ഓട്ടോറിക്ഷയും മൊബൈൽ ഫോണും പുഴയുടെ സമീപത്തെ റോഡരികിൽ നിന്നും കണ്ടെത്തിയിരുന്നു.

തുടർന്ന് ആളെ കാണാത്തതിൽ സംശയം തോന്നിയ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്ത് എത്തി പരിശോധന ആരംഭിക്കുക ആയിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!