തളിപ്പറമ്പ്: തുടർച്ചയായി മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട യുവാവിനെതിരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. അള്ളാംകുളത്തെ പൂമംഗലോരത്ത് ഷമ്മാസ് (23) ന് എതിരായാണ് കാപ്പ ചുമത്തിയത്. ഷമ്മാസ് മയക്കുമരുന്ന് കേസിൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടർന്ന് കാപ്പ ചുമത്തിയ ശേഷം തളിപ്പറമ്പ് ഇൻസ്പെക്ടർ ബെന്നി ലാൽ ഷമ്മാസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

