പുലീപ്പി ഹിന്ദു എൽ.പി.സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് – ബഷീറും പാത്തുമ്മയും വോട്ട് രേഖപ്പെടുത്തി

Kannadiparamba online news


കണ്ണാടിപ്പറമ്പ് :-പുലീപ്പി ഹിന്ദു എൽ.പി സ്കൂളിലെ ലീഡർ തെരഞ്ഞടുപ്പ് ബഷീറിൻ്റെ ഓർമദിനത്തിൽ (ജൂലായ് 5 ) നടന്നു. ജനാധിപത്യ രീതിയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് സംവിധാനങ്ങളെക്കുറിച്ചും പ്രക്രിയകളെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുന്നതായി സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്. വിജ്ഞാപനം, പത്രികാ സമർപ്പണം, സ്ഥാനാർത്ഥി നിർണയം, ചിഹ്നം അനുവദിക്കൽ, പ്രചരണം, സമ്മതിദാനാവകാശം വിനിയോഗിക്കൽ, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം എന്നിങ്ങനെ വിവിധ ഘട്ടങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.
പ്രീ- പോൾ സർവ്വേ ഫലം അട്ടിമറിച്ചാണ്
തെരഞ്ഞെടുപ്പ് ഫലം വന്നത്. ദിയ.പി സ്കൂൾ ലീഡറായും അനകേന്ദ് വി. ഡപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. 3, 4, 5 ക്ലാസിലെ കുട്ടികൾക്കാണ് വോട്ടവകാശം നൽകിയത്. ബേപ്പൂർ സുൽത്താനും കൂടെ പാത്തുമ്മയും വോട്ട് ചെയ്യാനെത്തിയത് കുട്ടികൾക്ക് വേറിട്ട അനുഭവമായി. ബഷീറിൻ്റെ കഥാപാത്രങ്ങളായി എത്തിയ കുരുന്നുകൾ ഏവരെയും വിസ്മയപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!